ബൈക്കിടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മ മരിച്ചു

 


കോഴിക്കോട്: ബാലുശ്ശേരി കരുമലയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ഇന്ദിര(60) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ക്ഷേത്ര ദർശനം കഴിഞ്ഞ് കടയിൽ നിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേയ്ക്ക് പോകും വഴിയാണ് സംഭവം. കരുമല ബാങ്കിന് സമീപം എകരൂൽ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇന്ദിരയെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post