തൃശൂരിൽ സ്കൂളിൽ വെടിവെയ്പ്പ്, സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി

 


തൃശൂരിൽ സ്കൂളിൽ വെടിവെയ്പ്പ്. തൃശൂർ വിവേകോദയം സ്കൂളിൽ ആണ് സംഭവം. പൂർവ്വ വിദ്യാർത്ഥി സ്കൂളിൽ തോക്കുമായെത്തി സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. ശേഷം ക്ലാസ് റൂമിൽ കയറി 3 തവണ വെടിവച്ചു.


മുകളിലേക്കാണ് വെടിവെച്ചത്. ആളപായമില്ല. തൃശൂർ ഈസ്റ്റ് പൊലീസ് മുളയം സ്വദേശി ജഗനെ കസ്റ്റഡിയിൽ എടുത്തു. ജഗൻ ലഹരിക്കടിമയാണെന്നാണ് വിവരം.


പ്രതിയെ പ്രകോപിപ്പിച്ചത് എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല. വെടിവെച്ച ശേഷം സ്കൂളിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസ്

കൈമാറുകയായിരുന്നു.


പ്രതിയുടെ പക്കൽ എങ്ങനെയാണ് തോക്ക് ലഭിച്ചത്, ഏത് തരം തോക്കാണ് ഉപയോഗിച്ചത്, എന്തിനാണ് സ്കൂളിൽ എത്തി ഇത്തരമൊരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്ന കാര്യത്തിൽ ഉൾപ്പെടെ അന്വേഷണം നടത്തിവരികയാണ്.



Post a Comment

Previous Post Next Post