പത്തനംതിട്ട: കനത്ത മഴയില്‍ ജില്ലയുടെ പലഭാഗത്തും നാശനഷ്ടം. പത്തനംതിട്ട നഗരപ്രദേശത്തടക്കം ഉരുള്‍പൊട്ടല്‍ ഉണ്ടായി.
അതിതീവ്രമഴയില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി.
പത്തനംതിട്ടയില്‍ നാരങ്ങാനം വെസ്‌റ്റില്‍ വലിയകുളത്ത് ഉച്ചകഴിഞ്ഞു തോട്ടില്‍ കുളിക്കാനിറങ്ങിയ സുധര്‍മ(71)യെയാണ് ഒഴുക്കില്‍പ്പെട്ടു കാണാതായി .
തോടുകള്‍ കരകവിഞ്ഞും മഴവെള്ളപ്പാച്ചിലിലും വെള്ളം കയറിയും നാശനഷ്ടങ്ങളുണ്ടായി.
പത്തനംതിട്ട നഗരസഭയിലെ ചുരുളിക്കോടിനു സമീപം കൊട്ടതട്ടി മലയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ വലിയ ശബ്ദത്തോടെയാണ് മലയിടിഞ്ഞത്. ഉരുള്‍പൊട്ടി വൻതോതില്‍ കല്ലും മണ്ണും താഴേക്കു പതിച്ചു. സമീപപ്രദേശങ്ങളില്‍ വീടുകള്‍ ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി.
പത്തനംതിട്ടയില്‍നിന്ന് ചുരുളിക്കോട് ജംഗ്ഷനില്‍ എത്തി വലതുവശത്തേക്ക് ഒന്നര കിലോമീറ്റര്‍ കഴിഞ്ഞുള്ള മലയുടെ മുകള്‍ ഭാഗത്തുനിന്നാണ് മണ്ണും വെള്ളവും താഴേക്ക് കുതിച്ചത്. സമീപകാലത്തു ലഭിച്ചതില്‍ വച്ച് ഏറ്റവും കനത്തമഴയാണ് പ്രദേശത്തു ലഭിച്ചത്. ടികെ റോഡിലേക്ക് അടക്കം ഈ വെള്ളമാണ് കുതിച്ചൊഴുകിയത്.
വെള്ളം സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകി ഓടകളും റോഡും മുങ്ങി. മലയിടിഞ്ഞതിനേ തുടര്‍ന്ന് പത്തനംതിട്ടയില്‍നിന്ന് ഫയര്‍ഫോഴ്സും പോലീസും അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിരുന്നു മലയിടിഞ്ഞ ഭാഗത്ത് വീടുകള്‍ കുറവായതിനാല്‍ നാശനഷ്ടങ്ങളുണ്ടായില്ല. സമീപത്തെ നാലുവീട്ടുകാരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. റവന്യു ഉദ്യോഗസ്ഥര്‍ വൈകുന്നേരം
സ്ഥലം സന്ദര്‍ശിച്ചു.
നാല്പതു വര്‍ഷം മുന്പ് ഇതേ സ്ഥലത്ത് ശക്തമായ മലയിടിച്ചിലുണ്ടായിട്ടുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. അന്ന് രൂപപ്പെട്ട ചാലിലൂടെയാണ് ഇന്നലെയും വെള്ളം ഒഴുകിയത്.
റോഡിലെ
കോണ്‍ക്രീറ്റ് നഷ്ടമായി
പത്തനംതിട്ട-കരിമ്ബനാകുഴി റോഡിലെ കോണ്‍ക്രീറ്റ് മഴയില്‍ ഒലിച്ചുപോയി.
ചൊവ്വാഴ്ചയും ഇന്നലെയുമായിട്ടായിരുന്നു റോഡ് വശം കോണ്‍ക്രീറ്റ് ചെയ്തത്. ശക്തമായ ഒഴുക്കില്‍ വശം കുഴിഞ്ഞ് അപകടാവസ്ഥയിലായി. വാഹനഗതാഗതവും ഇതുവഴി സാധ്യമല്ലാതായി. മാക്കാംകുന്ന് പാരിഷ്ഹാളിനു മുൻവശത്തുകൂടിയുള്ള റോഡ് വെള്ളത്തില്‍ മുങ്ങിയിരുന്നു.
ഗ്രാമീണ മേഖലയില്‍ വ്യാപകനാശം
ഇലന്തൂര്‍, നാരങ്ങാനം, ചെന്നീര്‍ക്കര, മല്ലപ്പുഴശേരി, കോഴഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലും അതിതീവ്ര മഴയാണ് ഇന്നലെ ലഭിച്ചത്. പെരിങ്ങമല ഭാഗത്ത് മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
ഇലന്തൂര്‍, പരിയാരം, തുമ്ബമണ്‍തറ ഭാഗങ്ങളില്‍ തോട് കവിഞ്ഞൊഴുകി വീടുകളില്‍ വെള്ളം കയറി. തുമ്ബമണ്‍തറ-തേയിലമണ്ണ് എസ്റ്റേറ്റിനു സമീപം മണ്ണിടിച്ചില്‍ ഉണ്ടായി. എസ്റ്റേറ്റിനു സമീപം ഉരുള്‍പൊട്ടലിനു സമാനമായി മണ്ണും വെള്ളവും ഒലിച്ചിറങ്ങി താഴ്ന്ന പ്രദേശങ്ങളില്‍ നാശനഷ്ടമുണ്ടായി. പാടങ്ങള്‍ നിറയെ വെള്ളക്കെട്ടാണ്. വൻ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. പലയിടത്തും തോടുകള്‍ കരകവിഞ്ഞൊഴുകുകയാണ്. നാരങ്ങാനം പുന്നോണ്‍ പാടത്ത് മടവീണു.