ഇരിങ്ങാലക്കുട: കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് ഇടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു
.ഇരിങ്ങാലക്കുട പുറ്റുങ്ങല്‍ ക്ഷേത്രം റോഡില്‍ വൈകീട്ട് നാലിനായിരുന്നു അപകടം. ആര്‍ക്കും സാരമായ പരിക്കില്ല. നാട്ടിക വിക്രഞ്ചേരി സ്വദേശി അഭയാണ് കാര്‍ ഓടിച്ചിരുന്നത്.
വിദ്യാര്‍ഥികളായ മൂന്നുപേര്‍കൂടി വണ്ടിയില്‍ ഉണ്ടായിരുന്നു. എതിരെനിന്നുവന്ന സ്‌കൂട്ടറുകാരന് സൈഡ് കൊടുക്കുന്നതിനിടയില്‍ നിയന്ത്രണംവിട്ടതാണ് അപകടകാരണമെന്ന് സ്ഥലത്ത് എത്തിയ ഇവരുടെ സുഹൃത്ത് പറഞ്ഞു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്ത് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു