ഉത്തര്‍പ്രദേശില്‍ ട്രെയിന് തീപിടിച്ചു. ന്യൂഡല്‍ഹി-ദര്‍ഭംഗ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിനാണ് തീ പിടിച്ചത്.
യുപിയില്‍ ഡല്‍ഹി-ബിഹാര്‍ ട്രെയിനിന്റെ നാലുകോച്ചുകള്‍ക്ക് തീപിടിച്ച് എട്ടുപേര്‍ക്ക് പരിക്കേറ്റു.
ഉത്തര്‍പ്രദേശിലെ ഇറ്റാവയ്ക്ക് സമീപം 02570 ഡല്‍ഹി-ദര്‍ഭംഗ ക്ലോണ്‍ സ്‌പെഷ്യലിന്റെ എസ്1 (സ്ലീപ്പര്‍) കോച്ചിലാണ് തീപിടിത്തമുണ്ടായത്. സരായ് ഭൂപത് സ്‌റ്റേഷനിലൂടെ ട്രെയിന്‍ കടന്നുപോവുമ്ബോഴാണ് സ്ലീപ്പര്‍ കോച്ചില്‍ പുക ഉയര്‍ന്നത്. സ്‌റ്റേഷന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ട്രെയിന്‍ ഡ്രൈവറെയും ഗാര്‍ഡിനെയും അറിയിച്ച് ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് സ്ലീപ്പര്‍ കോച്ചില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കി.
യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഒരു കോച്ചില്‍ തീ പടരുകയായിരുന്നു. തീപിടിച്ച ഉടന്‍ നിരവധി യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ചാടി. ട്രെയിനില്‍ വന്‍തോതില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ട്. പരിക്കേറ്റവരെ ഇറ്റാവയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കത്തിനശിച്ച കോച്ചുകള്‍ ട്രയിനില്‍ നിന്ന് വേര്‍പെടുത്തിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപിടിത്തത്തിന് കാരണമെന്നാണ് പോലിസ് നല്‍കുന്ന വിവരം.ഛാത്ത് ഉല്‍സവം കാരണം ബിഹാറിലേക്കുള്ള എല്ലാ ട്രെയിനുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.