പാലക്കാട് ചാത്തനൂർ:കറുകപുത്തൂരിൽ കുണ്ടുപറമ്പിൽ പ്രതീഷ് എന്നയാളുടെ വീടിന്റെ തറ നിർമ്മാണത്തിനായി എത്തിയ മണ്ണ് മാന്ത്രി യന്ത്രം നിയന്ത്രണം തെറ്റിയതോടെ തലകീഴായി മറിഞ്ഞു. ദേഹമാസകലം പരിക്കേറ്റ വാഹനത്തിലു ണ്ടായിരുന്ന ഡ്രൈവറും അന്യസംസ്ഥാന തൊഴിലാളിയുമായ ഷഹദുൽ റഹ്മാനെ (24) ഉടൻ തന്നെ വീട്ടുകാരും മറ്റുള്ളവരും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
ഇദ്ദേഹത്തിന്റെ കാലുകൾക്ക് പരിക്കേറ്റതിനെ തുടർ ചികിത്സക്കായി പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ചെങ്കൽ കയറ്റി വന്ന ലോറിയും തൊഴിലാളികളും സമീപത്തുണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ട് അപകടമേൽക്കാതെ രക്ഷപ്പെടുകയാണുണ്ടായത്. മറിഞ്ഞ വാഹനം പള്ളിപ്പാടം റൂബി എർത്ത് മൂവേഴ്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്