ഗസ്സയിൽ ആശുപത്രികൾ വളഞ്ഞ് ഇസ്രായേലിന്റെ ശക്തമായ ആക്രമണം; അൽ ഷിഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ മുഴുവൻ രോഗികളും മരിച്ചു - വീഡിയോ👇



ഗസ്സയിൽ അൽ ഷിഫ മെഡിക്കൽ കോംപ്ലക്സിലെ ഹൃദ്രോഗവിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ മുഴുവൻ രോഗികകളും മരിച്ചു. ഇസ്രായേൽ വ്യോമാക്രമണത്തെ തുടർന്ന് ചികിത്സ തടസ്സപ്പെട്ടതാണ് മരണത്തിന് കാരണം. ഇവിടെ ചികിത്സിയിലുണ്ടായിരുന്ന 13 രോഗികളും മരിച്ചതായാണ് റിപ്പോർട്ട്. വ്യോമാക്രമണത്തെ തുടർന്ന് ഓക്സിജനും വൈദ്യുതിയും നഷ്ടപ്പെട്ടതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.


അൽ ഷിഫക്ക് നേരയുള്ള ആക്രമണത്തിൽ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം പൂർണമായും തകർന്നു. ആശുപത്രിയുടെ പല ഭാഗങ്ങളിലും മൃതദേഹങ്ങൾ ചിതറി കിടക്കുന്നു. ആശുപത്രിക്കുള്ളൽ തന്നെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.


അൽ ഷിഫ ആശുപത്രിയിൽ പ്രായം തികയാതെ പ്രസവിച്ച അഞ്ച് കുട്ടികൾ ഇന്ന് ഓക്സിജൻ ലഭിക്കാതെ പിടഞ്ഞ് മരിച്ചു. ഗസ്സയിലെ ഒരു പ്രസവ ശുശ്രൂഷ ആശുപത്രിക്ക് നേരെയും ബോംബാക്രമണം നടത്തി. ആക്രമണത്തിൽ രണ്ട് ഡോക്ടർമാർ കൊല്ലപ്പെട്ടു. കൂടാതെ ഇസ്രായേലി ഡ്രോണുകൾ ഷിഫ മെഡിക്കൽ കോംപ്ലക്സിന് നേരെയും ആക്രമണം നടത്തി. ഗസ്സ മുനമ്പിന്റെ വടക്കും തെക്കുമുള്ള റെസിഡൻഷ്യൽ പരിസരങ്ങളിൽ പുതിയ ആക്രമണങ്ങൾ നടത്തി. ഇതിൽ 20 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങൾ.

വീഡിയോ 1 

വീഡിയോ 2

വീഡിയോ 3


Post a Comment

Previous Post Next Post