ആലപ്പുഴ അരൂർ: ടിപ്പർ ലോറി ബാരിക്കേഡിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. അരൂർ പഞ്ചായത്ത് പതിനാലാം വാർഡിൽ കാവത്തറ നികർത്തിൽ വി. വിനീഷ് (34) ആണ് മരിച്ചത്. ദേശീയ പാതയിൽ എരമല്ലൂർ കൊച്ചുവെളി കവലക്ക് സമീപം പിള്ള മുക്കിൽ വച്ച് ഇന്നലെ രാത്രി 11 മണിക്ക് ആയിരുന്നു അപകടം. ഉടൻ തന്നെ നെട്ടൂർ ലെയ്ക്ക് ഷോർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആകാശപാത നിർമ്മാണ കമ്പിനിയായ അശോക ബിൽഡേഴ്സിന് വേണ്ടി കോൺട്രാക്റ്റ് ആയി ഓടിയിരുന്ന ടിപ്പർ ലോറിയുടെ ഡ്രൈവറായിരുന്നു വിനീഷ് . മത്സ്യ തൊഴിലാളിയായ വിനീഷ് ഒഴിവു സമയങ്ങളിൽ ഡ്രൈവർ ജോലി ചെയ്തിരുന്നു. ബുധനാഴ്ച രാത്രി നിർമ്മാണ സ്ഥലത്തെ മാലിന്യം നീക്കാനായി വണ്ടി എടുക്കുമ്പോൾ നിയന്ത്രണം തെറ്റി മറയായി വച്ചിരുന്ന ബാരിക്കേഡിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയുടെ പിൻഭാഗത്ത് ഏറ്റ ക്ഷതമാണ് മരണത്തിൽ എത്തിച്ചത്. ഭാര്യ ഹരിത. ഏക മകൻ വിഹാൻ