മലപ്പുറം: ചാലിയാറിൽ യുവാവിനെ മര കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാളം തോട് കോളനിയിലെ അമ്പലപ്പറമ്പിൽ അനൂപാണ് (31) മരിച്ചത്. കുറവൻ പുഴയുടെ തീരത്തെ മരകൊമ്പിൽ തൂങ്ങിയ നിലയിലാണ് അനൂപിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ രണ്ടു ദിവസമായി കാണാനില്ലെന്നു ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു