പെരിന്തൽമണ്ണ: ബൈപ്പാസ് റോഡിലെ ഓട്ടോ പാർക്കിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു അപകടം. പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം 3:45ന് മാനത്ത്മംഗലം ബൈപ്പാസ് റോഡിലെ വാവാസ് മാളിന് എതിര്‍ വശത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ പാർക്കിൽ നിർത്തിയിട്ടിരുന്ന ഓട്ടോകളിലേക്ക് നിയന്ത്രണം വിട്ട വാൻ ഇടിച്ച് കയറിയാണ്
അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പാർക്കിൽ ഉണ്ടായിരുന്ന മൂന്ന് ഓട്ടോറിക്ഷകളുടെ ചില ഭാഗങ്ങള്‍ പൂർണ്ണമായും തകർന്നു. ഓട്ടോ പാർക്കിൽ മുമ്പിലെ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാനിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് വാൻ ഡ്രൈവര്‍ പറയുന്നത്.