മലപ്പുറം നിലമ്ബൂര്‍: ഗൂഡല്ലൂരില്‍ ലോറിയുടെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോറി ഡ്രൈവര്‍ മരിച്ചു.
മമ്ബാട് കോളജ് ജംഗ്ഷനിലെ മണക്കടവത്ത് അക്ബറലിയുടെ മകന്‍ ഷഹബാസ്(24) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച്ച കമുക് തടികള്‍ കയറ്റി പോകുമ്ബോള്‍ ലോറിയുടെ ടയര്‍ ചൂടായതിനെ തുടര്‍ന്ന് ടയര്‍ മാറ്റിയിടുന്നതിനിടെ പൊട്ടിതെറിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഷഹബാസ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. മാതാവ് ഹാജറ.സഹോദരങ്ങള്‍:ഷബീബ്, ഷബ്‌ന