പുൽപ്പള്ളിയിൽ ഭര്‍ത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു




വയനാട്:പുൽപ്പള്ളിയിൽ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. മുള്ളൻകൊല്ലി ശശിമലയിൽ ഭർത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. ശശിമല എ.പി. ജെ. നഗർ കോളനിയിലെ അമ്മിണി (55) ആണ് മരിച്ചത്. കുടുംബ വഴക്കിനെ ടർന്ന് ഭർത്താവ് ബാബുവിന്റെ മർദ്ദന ത്തിലാണ് അമ്മിണി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധ പ്പെട്ട് ഭർത്താവ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ 2.30 ഓ ടെയാണ് സംഭവം പുറത്തറിയുന്നത്. ഇ വർ മദ്യപിച്ച് കലഹിക്കുന്നത് പതിവായി രുന്നുവെന്ന് സമീപവാസികൾ പറയുന്നു. പുൽപ്പള്ളി എസ്ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെ ത്തി തുടർ നടപടികൾ സ്വീകരിച്ചു. പോ സ്റ്റുമോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകുവെന്ന് പോലീസ്.

Post a Comment

Previous Post Next Post