ചേലക്കരയിൽ റോഡിൽ നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു



തൃശ്ശൂർ: ചേലക്കരയിൽ നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു. ചേലക്കര അന്തിമഹാകാളൻകാവ് പ്രദേശത്തെ റോഡിൽ നിർത്തിയിട്ട ഒമിനി വാഹനത്തിനാണ് തീ പിടിച്ചത്. നെൽപ്പാടത്ത് ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിക്കാൻ ആളുകൾ എത്തിയ വാഹനത്തിനാണ് തീ പിടിച്ചത്. വടക്കാഞ്ചേരി ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. എന്നാൽ തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

Post a Comment

Previous Post Next Post