ചവറുകൾ കത്തിച്ചു കളയുന്നതിനിടയിൽ തീ പൊള്ളലേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥിനി മരിച്ചു

 


 തൃശ്ശൂർ  ഇരിങ്ങാലക്കുട: പൊള്ളലേറ്റ് ചികിൽസയിലായിരുന്ന കോളേജ് വിദ്യാർഥിനി മരിച്ചു. എടതിരിഞ്ഞി പോത്താനി അടയ്ക്കായിൽ വീട്ടിൽ മധുവിന്റെ മകൾ പാർവ്വതി(21) ആണ് മരിച്ചത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ രണ്ടാം വർഷ ബയോടെക്നോളജി ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്.

വീട്ടിൽ ചവറുകൾ കത്തിച്ചു കളയുന്നതിനിടയിൽ പൊള്ളലേൽക്കുകയായിരുന്നു. ശരീരമാകെ പൊള്ളലേറ്റ പാർവ്വതിയെ ഉടൻ തന്നെ തൃശൂർ ജൂബിലി ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിൽസക്കായി കോഴിക്കോട് നിംസ് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായുരുന്നു.തിങ്കളാ ഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്. വൈകീട്ട് 5.30 ന് തൃശൂർ ഐവർ മഠത്തിൽ സംസ്കാരം നടത്തും. പിതാവ് :- :- മധു (ചെന്ത്രാപ്പിന്നി എസ്എൻ സ്കൂളിലെ ചിത്രകലാ അധ്യാപകൻ ), അമ്മ:- ശിൽപ (ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂളിലെ അധ്യാപിക) സഹോദരൻ :- അമേഖ്.

Post a Comment

Previous Post Next Post