പല്ല് വേദനയ്ക്ക് ശസ്ത്രക്രിയ നടത്തി, നാല് വയസുകാരൻ മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കൾ



തൃശൂര്‍: കുന്നംകുളം മലങ്കര ആശുപത്രിയില്‍ മൂന്ന് വയസുകാരന്റെ മരണം ചികിത്സാപ്പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. മുണ്ടൂര്‍ സ്വദേശി മൂന്നര വയസുകാരനായ ആരോണ്‍ ആണ് മരിച്ചത്. പല്ലുവേദനയ്ക്കുള്ള ചികിത്സയ്ക്കാണാണ് ഇന്നലെ വൈകീട്ട് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്


ഇന്ന് രാവിലെ സര്‍ജറിക്ക് കൊണ്ടുപോയ കുട്ടിയെ കാണണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ കാണിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. സര്‍ജറിക്ക് ശേഷം ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കുട്ടി മരിച്ചതായി അധികൃതര്‍ അറിയിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.


ചികിത്സ കഴിഞ്ഞതിന് ശേഷമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രിഅധികൃതരുടെ വിശദീകരണം


Post a Comment

Previous Post Next Post