ഇടുക്കി നേര്യമംഗലം റോഡിൽ കരിമണലിന് സമീപം സ്വകാര്യ ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്



 കരിമണലിൽ സ്വകാര്യ ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. കുമളിയിൽ നിന്നും എറണാകുളത്തേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ്സും ഇടുക്കിയിലേക്ക് വരുകയായിരുന്ന പെരുമ്പാവൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനവുമാണ് അപകടത്തിൽപ്പെട്ടത്. 5 പേരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ കാറിന്റെ പിൻസീറ്റിൽ ഇരുന്ന ഒരാൾക്ക് പരിക്കേറ്റു. ഇയാളെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരുമ്പാവൂരിൽ വെച്ച് മരണപ്പെട്ട മണിയറൻകുടി സ്വദേശിനിയായ വീട്ടമ്മയുടെ സംസ്കാര ചടങ്ങുകൾക്കായി മണിയറൻകുടിയിലേക്ക് വരുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് ഇടുക്കി നേര്യമംഗലം റോഡിൽ ഭാഗീകമായി ഗതാഗതം തടസ്സപ്പെട്ടു. കരിമണൽ പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ച് മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽ ഇരു വാഹനങ്ങൾക്കും ഭാഗീകമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post