നെടുമങ്ങാട്: മത്സ്യം കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് നെടുമങ്ങാട് ഗ്രാമീണ മൊത്ത വ്യാപാര വിപണിയിലെ മതിലില്‍ ഇടിച്ചു കയറി.
ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.
നെടുമങ്ങാട് മത്സ്യ മാര്‍ക്കറ്റില്‍ വന്നു തിരികെ പോവുകയായിരുന്നു ലോറി. മതിലില്‍ ഇടിച്ച ലോറി നിന്നതിനാല്‍ മുന്നിലെ താഴ്ചയുള്ളകുഴിയിലേക്ക് മറിഞ്ഞില്ല. ജെസി ബിയും ക്രൈനും ഉപയോഗിച്ച് ലോറി വലിച്ചു കയറ്റി. മാര്‍ക്കറ്റില്‍ ജനതിരക്ക് ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി.