മംഗളൂരു: റോഡുമുറിച്ചു കടക്കുന്ന ആളെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ബൈക്കോടിച്ച വിദ്യാർഥിക്ക് ദാരുണാന്ത്യം. കാൽനടയാത്രക്കാരന് ഗുരുതരപരിക്കേറ്റു. മുക്ക ശ്രീനിവാസ് കോളേജിലെ അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി വൈഭവ് വിശ്വനാഥ് (21) ആണ് മരിച്ചത്. മുക്ക ജുമാമസ്ജിദ് ചീഫ് സെക്രട്ടറി എം.സി ഫാറൂഖിനാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയോടെ ദേശീയപാത മുക്ക പ൫ ദ്വാരയിൽ വച്ചാണ് അപകടം. പെട്രോൾ കന്നാസിൽ വാങ്ങി റോഡ് മുറിച്ചുകടക്കുയായിരുന്നു ഫാറൂഖ്. അതിനിടെ ഉച്ചയൂൺ കഴിഞ്ഞ് കോളജിലേക്ക് പോവുകയായിരുന്ന വിശ്വനാഥ് അമിതവേഗതയിൽ എത്തുകയായിരുന്നു. ഫാറൂഖിനെ ഇടിച്ച് തെറിപ്പിച്ചശേഷം ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടസ്ഥലത്തുവച്ചുതന്നെ വിശ്വനാഥ് മരണപ്പെട്ടു. സംഭവത്തെ തുടർന്ന് നോർത്ത് ട്രാഫിക് പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.