കോട്ടയം: ചങ്ങനാശ്ശേരി എസി കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചങ്ങനാശ്ശേരി ആലപ്പുഴ റോഡില്‍ പാറക്കല്‍ കലിങ്ക് ഭാഗത്താണ് പുത്തനാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
കനാലില്‍ ജെസിബി ഉപയോഗിച്ച് പോള നീക്കം ചെയ്യുന്ന ജോലികള്‍ നടക്കുന്നതിനിടയാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മരിച്ച വ്യക്തിയെ നിലവില്‍ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.