എംസി റോഡിൽ സ്കൂട്ടർ ബസിൽ തട്ടി യാത്രക്കാരൻ ബസിനിടിയിലേക്ക് വീണ് പരിക്ക്

 


കോട്ടയം: എംസി റോഡിൽ കുമാരനല്ലൂർ കവലയ്ക്ക് സമീപം സ്വകാര്യ ബസിനടിയിൽ പ്പെട്ട സ്കൂട്ടർ യാത്രക്കാരൻ പരിക്കുകളോടെ രക്ഷപ്പെട്ടു. വടവാതൂർ സ്വദേശി അമൽ (25) എന്നയാൾക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. വ്യാഴാഴ്ച രാവിലെ 11.50നായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തേക്കു പോയ സ്വകാര്യ ബസിനടിയിലേക്കാണ് അതേ ദിശയിൽ എത്തിയ സ്കൂട്ടർ വീണത്. സ്കൂട്ടർ ബസിൽ തട്ടി ബസിനിടിയിലേക്ക് വീഴുകയായിരുന്നുവെന്നു പറയുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് സ്കൂട്ടർ യാത്രക്കാരനെ രക്ഷപ്പെടുത്തിയത്.ഉടൻ തന്നെ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post