തൃശ്ശൂർ ചെന്ത്രാപ്പിന്നി: ദേശീയപാതയിൽ ചെന്ത്രാപ്പിന്നി സെന്ററിലാണ് അപകടം ഉണ്ടായത്. ശബരിമല തീർത്ഥാടനത്തിന് പോയിരുന്ന അയ്യപ്പ ഭക്തരുടെ ബസ്സും, തൃപ്രയാർ ഭാഗത്തേക്ക് വന്നിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പെരിങ്ങോട്ടുകര സ്വദേശികളായ ദമ്പതികളാണ് കാറിലുണ്ടായിരുന്നത്. നിസാര പരിക്കേറ്റ ഇവരെ ചെന്ത്രാപ്പിന്നി അൽ ഇക്ബാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.