അമ്പലപ്പുഴ: ആലപ്പുഴ ബീച്ച് വാർഡ് ഷൺമുഖവിലാസം കരയോഗത്തിനു കിഴക്കുഭാഗത്തെ റയിൽവേ ട്രാക്കിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ട്രെയിൻ തട്ടി ആണ് മരിച്ചത്. 60 വയസ്സ് പ്രായം തോന്നുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുനിറം, മെലിഞ്ഞ ശരീരം, നരച്ച മുടിയും താടിയുമുള്ള ആളിന് 155 സെ.മീറ്റർ ഉയരമുണ്ട്. ഇയ്യാളെ കുറിച്ച് ഉപയോഗപ്രദമായ വിവരം അറിയാവുന്നവർ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ISHO South Mob : 9497987059, South Police Station : 0477- 2239343