തിരുവനന്തപുരം വാമനപുരത്ത് രോഗിയുമായിവന്ന ആം ബുലൻസും ഓട്ടോയും കൂട്ടിയിട്ടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആംബുലൻസില്‍ ഉണ്ടായിരുന്ന രോഗിക്കു ഗുരുതര പരിക്ക്.
ഓട്ടോ ഡ്രൈവര്‍ കൊല്ലം ഇളമാട് ചെറുവയ്ക്കല്‍ ഉഷാ മന്ദിരത്തില്‍ അനീഷ് (33) ആണ് മരിച്ചത്.
ആംബുലൻസിലുണ്ടായിരുന്ന രോഗി പുനലൂര്‍ മേഡേണ്‍ ഹൗസില്‍ ബീന ( 41 ) ക്കാണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാ ലോടെ സംസ്ഥാന പാതയില്‍ വാമനപുരം ജംഗ്ഷനുസമീപത്തായിരുന്നു അപകടം. ആയൂരില്‍നിന്നും തിരുവനന്തപുരത്തേക്കുവന്ന ആംബുലൻസും കാരേറ്റു ഭാഗത്തേക്കുവന്ന ഓട്ടോ റിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ആംബുലൻസ് മറിഞ്ഞാണ് രോഗിക്കു പരിക്കേറ്റത്. വെഞ്ഞാറമൂടുനിന്നും ഫയര്‍ഫോഴ്സെത്തിയാണ് ആംബുലൻസിലുള്ളവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഫയര്‍ഫോഴ്സിന്‍റെ വാഹനത്തിലും ഓട്ടോ ഡ്രൈവറെ 108 ആംബുലൻസിലും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും ഓട്ടോ ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായില്ല.