മലപ്പുറം താനൂർ തെയ്യാല റോഡ് റെയിൽവെ ഗേറ്റിന് സമീപം റെയിൽവെ പാളം മുറിച്ചു കടക്കുന്നതിനിടെ അറ്റകുറ്റപ്പണികൾ നടത്തുന്ന കോച്ച് തട്ടി മധ്യവയസ്കന് പരുക്ക് പറ്റി.
ഇന്ന് വൈകിട്ട് 6.45 നായിരുന്നു സംഭവം. കണ്ണംന്തളി അപ്പാട സ്വദേശി ചെറിയേരി ആലിക്കുട്ടി എന്ന കോയ (46)നാണ് അപകടത്തിൽ പരിക്ക് പറ്റിയത്,സംഭവം നടന്ന ഉടൻ TDRF വളണ്ടിയർമാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അപകടത്തിൽ നെറ്റിയിലാണ് ആഴത്തിൽ മുറിവ് പറ്റിയിട്ടുള്ളത് പരുക്ക് ഗുരുതരമല്ല എന്ന് ബന്ധുക്കൾ അറിയിച്ചു.