തൃശ്ശൂർ പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ചും മറിഞ്ഞും അപകടം. കാറിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. കയ്പമംഗലം പോലീസ് സ്റ്റേഷനു തെക്ക് ഭാഗത്തുള്ള ചാച്ചാമരം വളവിലാണ് അപകടമുണ്ടായത്. പാലക്കാട് കിഴക്കുഞ്ചേരി സ്വദേശികളായ പ്രഭ, ഗൗതം കൃഷ്ണ, അജയ് കൃഷ്ണ, പ്രശാന്തി, മിഥുൻ കൃഷ്ണ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഹാർട്സ് ബിറ്റ്സിന്റെ രണ്ട് ആംബുലൻസുകളിലായി കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലെത്തിച്ചു. ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. അഴീക്കോട് മുനക്കൽ ബീച്ച് സന്ദർശിച്ച ശേഷം തളിക്കുളം സ്നേഹതീരത്തേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവർ