യുഎഇയിൽ വാഹനാപകടത്തിൽ മലയാളിയായ യുവ എൻജിനീയർ മരിച്ചു. നിലമ്പൂർ ചന്തക്കുന്ന് എയുപി സ്കൂൾ റിട്ട. അധ്യാപകൻ ചക്കാലക്കുത്ത് റോഡിൽ പുൽപയിൽ സേതുമാധവന്റെയും റിട്ട. ജോയിന്റ് ബിഡിഒ സരളയുടെയും മകൻ സച്ചിൻ ആണ് മരിച്ചത്. 30 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. അബുദാബിയിൽനിന്ന് ഷാർജയിലെ താമസസ്ഥലത്തേക്ക് കാർ ഓടിച്ചു പോകുന്നതിനിടെയാണ് അപകടം നടന്നത്.
സച്ചിന്റെ ഭാര്യ ഷാർജയിലായിരുന്നു. ഷാർജയിലുള്ള ഭാര്യ അപൂർവയെയുംകൂട്ടി ഇന്ന് നാട്ടിലേക്ക് വരേണ്ട ദിവസം ആയിരുന്നു. അപ്പോഴാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. അതിന് വേണ്ടിയുള്ള നടപടി ക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.