കൊട്ടാരക്കര എംസി റോഡില്‍ ലോവര്‍ കരിക്കത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം

 


 

കൊട്ടാരക്കര എംസി റോഡില്‍ ലോവര്‍ കരിക്കത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അപകടം.


തിരുവനന്തപുരം ഭാഗത്തു നിന്നു വന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ മുൻപിലുണ്ടായിരുന്ന മിനിലോറിയിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. 


മിനിലോറി റോഡില്‍ തലകീഴായി മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് എം സി റോഡുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പോലീസെത്തിയാണ് ഗതാഗതം സുഗമമാക്കിയത്. മറിഞ്ഞ മിനിലോറി ഫയര്‍ഫോഴ്‌സ് ഉയര്‍ത്തുകയും ചെയ്തു  എം സി റോഡില്‍ അപകടങ്ങളും മരണങ്ങളും വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഒരു യുവാവ് മരിച്ചിരുന്നു.

Post a Comment

Previous Post Next Post