കൊല്ലം കുണ്ടറ : വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഇളമ്പള്ളൂർ ത്രിവേണി മുക്കിന് സമീപം പാവൂർ തെക്കതിൽ(ചിത്തിര) പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പത്മിനിക്കുട്ടിയമ്മയെ യാണ് (67) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് വൈകിട്ടാണ് നാട്ടുകാർ സംഭവം അറിയുന്നത്. മക്കൾ വിദേശത്തായതിനാൽ ഇവർ ഒറ്റയ്ക്കാണ് ഇവിടെ താമസം. സഹായത്തിനുണ്ടായിരുന്ന വേലക്കാരി രണ്ടാഴ്ച മുമ്പ് വീട്ടിലേക്ക് പോയതായി നാട്ടുകാർ പറഞ്ഞു.
ഗേറ്റ് അകത്ത് നിന്നും പൂട്ടിയിരിക്കുന്നതും മുൻവാതിൽ പാതി തുറന്നുകിടക്കുന്നതും അയൽക്കാരിൽ ചിലർക്കുണ്ടായ സംശയത്തിൽ കുണ്ടറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി മതിൽ ചാടിക്കടന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വീകരണമുറിയിലെ ഫാനിൽ പത്മിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടു ദിവസത്തെ പഴക്കം മൃതദേഹത്തിനുള്ളതായി സംശയിക്കുന്നു. പൊലീസ് പ്രാഥമിക നടപടികൾ സ്വീകരിച്ചു. വിരലടയാള വിദഗ്ധരുൾപ്പെടുന്നവരുടെ സംഘം എത്തിയതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.