ഒറ്റപ്പാലം അനങ്ങനടിയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍; നിരവധി വീടുകള്‍ക്ക് നാശനഷ്ടം



പാലക്കാട് ഒറ്റപ്പാലം അനങ്ങനടിയില്‍ ശക്തമായ മഴവെള്ള പ്പാച്ചില്‍. അനങ്ങൻ മലയ്ക്ക് മുകളില്‍ നിന്നും വെള്ളം താഴ്വാര മേഖലയിലേക്ക് ശക്തിയാര്‍ജ്ജിച്ച്‌ കുത്തിയൊഴുകുകയായിരുന്നു

മലവെള്ളം കുത്തിയൊലിച്ച്‌ വന്നതിനെ തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.


ശക്തമായ വെള്ളപ്പാച്ചിലില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും വെള്ളത്തില്‍ മുങ്ങി. ഇതിനെത്തുടര്‍ന്ന് പ്രദേശത്ത് ഏറെനേരം വാഹന ഗതാഗതം തടസ്സപ്പെട്ടു. സ്കൂളുകള്‍ വിട്ട നേരമായതിനാല്‍ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്ര ബുദ്ധിമുട്ടിലാക്കി. അനങ്ങൻ മലയുടെ വിവിധ ഭാഗങ്ങളില്‍ സമാന സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്

Post a Comment

Previous Post Next Post