എടപ്പാള്‍: എടപ്പാള്‍ മാണൂരില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരണപ്പെട്ടു. ഇടുക്കി ഇലപ്പള്ളി സ്വദേശി ചേലപള്ളീല്‍ വീട്ടില്‍ ജോസഫ് (78)ആണ് മരിച്ചത്. കഴിഞ്ഞ 22ന് പകല്‍ പന്ത്രണ്ടരയോടെ മാണൂരിലായിരുന്നു അപകടത്തില്‍ പെട്ടത്. എടപ്പാള്‍-കുറ്റിപ്പുറം സംസ്ഥാന പാതയിലെ മാണൂരില്‍ സീബ്രലൈനിന് സമീപം വെച്ചാണ് ബൈക്കിടിച്ചത്. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ജോസഫിന്റെ മകന്‍ സാമുവല്‍ നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ ഹെഡ് ക്ലര്‍ക്കാണ് ഇവരുടെ കുടുംബം വര്‍ഷങ്ങളായി മാണൂരിലാണ് താമസം. വീട്ടില്‍ നിന്ന് പുറത്ത് പോയതിനിടെയാണ് ജോസഫ് അപകടത്തില്‍ പെട്ടത്. പൊന്നാനി താലൂക്കാശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇടുക്കിയിലേക്ക് കൊണ്ടുപോകും.