കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

 


തൃശ്ശൂർ  കാഞ്ഞാണി: കാറും സ്കൂട്ടവും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അന്തിക്കാട് ആൽ സെൻ്ററിന് കിഴക്ക് ഐക്കാരത്ത് സുരേഷ് മകൻ നിതിൻ (33) ആണ് മരിച്ചത്. ശനിയാഴ്‌ച്ച രാത്രി 9 മണിക്ക് അരിമ്പൂരിലെ ഭാര്യ വീട്ടിലേയ്ക്ക് പോകും വഴി പറത്താട്ടി ഷെഡിന് സമീപത്ത് വെച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം സംഭവിച്ച കാറിൽ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചു. സംസ്കാരം പിന്നീട്. മാതാവ്: ഇന്ദിര. ഭാര്യ: അനുഷ.


Post a Comment

Previous Post Next Post