വിശാഖപട്ടണത്താണ് സംഭവം. രാവിലെ ഏഴോടെ സംഘം ശരത് തിയേറ്റർ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ എട്ടു കുട്ടികൾക്ക് പരിക്കേറ്റു. . കുട്ടികളുമായി ബഥനി സ്കൂളിലേക്ക് പോയ ഓട്ടോ നാഷണൽ പെർമിറ്റ് ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന്, കുട്ടികൾ ഓട്ടോയിൽ നിന്നും തെറിച്ചു വീണു. മറിഞ്ഞു വീണ ഓട്ടോയുടെ അടിയിലും കുട്ടികൾ കുടുങ്ങിയിരുന്നു. ഇവരിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം