സംസ്ഥാനത്ത് മഴ കനക്കുന്നു. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ടയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കുന്നംതാനത്ത് മൂന്ന് മണിക്കൂറിനിടെ 117.4 മി.മീ മഴയാണ് പെയ്തത്. അതേസമയം, തിരുവനന്തപുരത്തും മഴ കനക്കുകയാണ്. ജില്ലയിൽ ജില്ലാ കളക്ടർ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊന്മുടി തുറക്കില്ല. ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങളും കടലോര-കായലോര-മലയോര യാത്രകള്‍ക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.