കൊല്ലം പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ കഴുതുരുട്ടിയില്‍ ബസില്‍ കയറാൻ നിന്ന യാത്രക്കാരന് ടോറസ് ലോറി ഇടിച്ച് പരിക്കേറ്റു.
ഇന്നലെ ഉച്ചക്ക് 1.45ന് കഴുതുരുട്ടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് മുന്നിലായിരുന്നു അപകടം. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടന്ന് വന്ന ടോറസ് ലോറി, ചെങ്കോട്ട-പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ പുറകിലൂടെ കടന്ന് വരുന്നതിനിടെയാണ് അപകടം നടന്നത്. പുനലൂര്‍ ഭാഗത്ത് നിന്ന് തെങ്കാശിയിലേക്ക് കടന്ന് വന്ന മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസ് എതിരെ ചെങ്കോട്ടയില്‍ നിന്നെത്തിയ ബസിന് മറികടക്കാൻ ശ്രമിക്കുന്നതിനിടെ വൻ അപകടം ഒഴിവാക്കൻ വെട്ടിച്ച് പാതയോരത്തെക്ക് തിരിക്കുന്നതിനിടെയാണ് ടോറസ് ലോറി യാത്രക്കാരനെ ഇടിച്ചിട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു..പാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളെയും ഇടിച്ചിട്ട ശേഷമാണ് യാതക്കാരനെ തട്ടിയിട്ടത്. ബസില്‍ 22ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു.സന്ദര്‍ഭോജിതമായി ടോറസ് ലോറി പാതയോരത്തേക്ക് വെട്ടിച്ച് തിരിച്ചത് കാരണം വൻ അപകടം ഒഴുവായി.രണ്ട് ബൈക്കുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റ യാത്രക്കാരനെ പുനലൂര്‍ ഗവ.താലൂക്ക് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു