തൃശ്ശൂർ ആമ്ബല്ലൂര്‍: വരന്തരപ്പിള്ളി പള്ളിക്കുന്ന് ഇറക്കത്തില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
നടാംപാടം കടലങ്ങാട്ട് സണ്ണിയുടെ മകൻ ഷോണ്‍ (25) ആണ് മരിച്ചത്. കാളക്കല്ലിലെ ടര്‍ഫില്‍ ഫുട്ബാള്‍ മത്സരം കണ്ട് മടങ്ങുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ ഷോണ്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്
.വരന്തരപ്പിള്ളി പടിഞ്ഞാട്ടുമുറി കുന്നത്തേരി വീട്ടില്‍ നന്ദുകൃഷ്ണ (27), നടാംപാടം സ്വദേശികളായ കൂട്ടാല സന്ദീപ്, ഷാനു എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇതില്‍ നന്ദുകൃഷ്ണ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വരന്തരപ്പിള്ളി പൊലീസ് മേല്‍നടപടി സ്വീകരിച്ചു.