കോലഞ്ചേരി: കൊച്ചി- ധനുഷ്കോടി ദേശീയപാതയില്‍ കോലഞ്ചേരി യോഗ സെന്ററിന് സമീപം കാര്‍ അപകടം. കാറിലുണ്ടായിരുന്ന ആറ് കുടുംബാംഗങ്ങള്‍ പരിക്കേല്ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ചേര്‍ത്തലയില്‍നിന്ന് അടിമാലിയിലെ മരണവീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണം. റോഡരികില്‍ പാര്‍ക്കുചെയ്തിരുന്ന സ്കൂട്ടറില്‍ ഇടിച്ച ശേഷം വൈദ്യുതപോസ്റ്റിലിടിച്ചാണ് കാര്‍ നിന്നത്.