തെരുവുനായ കുറുകെ ചാടി, പേരാമ്പ്രയിൽ ഓട്ടോ മറിഞ്ഞു നാലു പേർക്ക് പരിക്ക്

 


കോഴിക്കോട്   പേരാമ്പ്ര: തെരുവുനായ കുറുകെ ചാടി ഓട്ടോ

മറിഞ്ഞ് 4 പേർക്ക് പരിക്കേറ്റു. മുളിയങ്ങൽ കായണ്ണ റോഡിൽ വാളൂർ തറവട്ടത്ത് താഴെ ഒട്ടോക്ക് മുന്നിലേക്ക് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു. ഡ്രൈവർക്കും മൂന്ന് യാത്രികർക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്ന് മണിക്കാണ് സംഭവം.

തോളെല്ലിനും കൈക്കും ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ കായണ്ണ സ്വദേശി പുളിച്ചിപറമ്പത്ത് സിറാജ് (36), ആയഞ്ചേരി സ്വദേശിനി സുധ (47), എന്നിവരെയും, നിസാര പരിക്കേറ്റ പൊക്കൻ (77), നാരായണി (65) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post