കെട്ടിട നിർമ്മാണത്തിനിടെ അപകടം. മണ്ണിനടിയിൽ പെട്ട തൊഴിലാളിയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി



 തിരുവനന്തപുരം: വേളിയിൽ കെട്ടിട നിർമ്മാണത്തിനിടെ അപകടം. വേളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണിനടിയിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ പുറത്തെടുത്തു. വെസ്റ്റ് ബംഗാൾ സ്വദേശി രാജ്കുമാറിനെയാണ് ഫയർഫോഴ്സ് പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post