ഈ ഫോട്ടോയിൽ കാണുന്ന അഭികേൽ സാറ റെജി എന്ന ഏഴു വയസ്സ് കാരിയെ തട്ടി കൊണ്ട് പോയി പൂയപ്പള്ളി എന്ന സ്ഥലത്തു നിന്ന് ഇന്ന് 27/11/2023 വൈകുന്നേരം 5 മണിയോടെ ആണ് സംഭവം ,കൊട്ടാരക്കര പൂയപ്പള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരഭിച്ചു.. എവിടെയെങ്കിലും ഈ വാഹനത്തെയോ കുട്ടിയെയോ കണ്ടെത്തിയാൽ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ഉടൻ വിവരം അറിയിക്കുക..
9946923282, 9495578999
ഈ മെസ്സേജ് എത്രയും പെട്ടന്ന് തന്നെ മാക്സിമം ഷേർ ചെയ്യുക.... ടീം ആക്‌സിഡന്റ് റെസ്ക്യൂ 24×7
വെള്ള നിറത്തിലുള്ള ഹോണ്ട കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. എട്ട് വയസുകാരൻ
സഹോദരനൊപ്പം ട്യൂഷൻ ക്ലാസിന് പോകുമ്പോഴാണ് സംഭവം. കാറിൽ മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയും ഉൾപ്പെടെ നാല് പേർ ഉണ്ടായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. സഹോദരനെ തട്ടിമാറ്റിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറച്ചു വന്നിട്ടുണ്ട്. കുട്ടിയെ കടത്തിയത് വീടിന് സമീപത്ത് വെച്ചാണെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. സിസിടി ദൃശ്യത്തിൽ കാറിന്റെ നമ്പർ വ്യക്തമല്ല.