പുഴയില്‍ വീണ രണ്ടുപേരെ കുമ്ബള കോസ്റ്റല്‍ പൊലീസ് രക്ഷിച്ചു



കാസര്‍കോട്: ഷിറിയ പുഴയില്‍ മീൻ പിടിക്കുന്നതിനിടെ കാല്‍ വഴുതി വീണ യുവാവിനെയും രക്ഷിക്കാൻ ഇറങ്ങിയ ആളിനെയും കുമ്ബള കോസ്റ്റല്‍ പൊലീസ് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി.


ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് ആണ് സംഭവം. മേല്‍പ്പറമ്ബ് ദേളി ജംഗ്ഷനിലുള്ള അബ്ബാസിന്റെ മകൻ ഖാലിദ് ( 47) ആണ് പുഴയില്‍ വീണത്. കുമ്ബള കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്റെ അടുത്തുള്ള ഷിറിയ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്നും മീൻ പിടിക്കവേ കാല്‍വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട് ഒപ്പമുണ്ടായ നാട്ടുകാരനായ അഷറഫ്, ദേളി വളപ്പ് പുഴയില്‍ ചാടി. എന്നാല്‍ ഇയാള്‍ കാലിന്റെ പേശിവലിവിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടു. ഇരുവരും രക്ഷപ്പെടാൻ കഴിയാത്ത വിധം പുഴയില്‍ കുടുങ്ങി.

കൂടെ ഉണ്ടായിരുന്ന മറ്റൊരാള്‍ ഉടനെ കോസ്റ്റല്‍ സ്റ്റേഷനില്‍ വിവരമറിയിച്ചു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എ.എസ്.ഐ അൻവര്‍ അസീസിന്റെ നിര്‍ദേശപ്രകാരം പൊലീസ് ഉദ്യോഗസ്ഥര്‍ മിന്നല്‍ വേഗത്തില്‍ സ്ഥലത്തെത്തി. ലൈഫ്ബോയുമായി സി.പി.ഒ മാരായ സനൂപ്, ജിതിൻ, കോസ്റ്റല്‍ വാര്‍ഡൻ സനൂജ് എന്നിവര്‍ എത്തി, സനൂജ് പുഴയില്‍ ചാടി കൂടെ ഉണ്ടായവരുടെയും ലൈഫ് ബോയുടെയും സഹായത്തോടെ ഇരുവരെയും കരയില്‍ എത്തിച്ചു. പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ഇവരെ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post