തിരുവനന്തപുരം വട്ടപ്പാറ മരുതൂരിൽ നടന്ന വാഹനാപകടത്തിൽ കൊഞ്ചിറ സ്വദേശി മരിച്ചു.കൊഞ്ചിറ വാഴപണയിൽ ശ്രീകുമാർ ( ബി ഡി ശ്രീകുമാർ ) ആണ് ഇന്നലെ വൈകുന്നേരം മരുതൂർ വെച്ച് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
ശ്രീകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ചക്ക കയറ്റി വന്ന മറ്റൊരു വാഹനം ഇടിച്ചതായാണ് അറിയുന്നത്.സിപിഐയുടെ സജീവ പ്രവർത്തകനും കൊഞ്ചിറ മുടിപ്പുര ക്ഷേത്ര ഭാരവാഹിയും ആയിരുന്നു