കൊട്ടാരക്കര: ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വെട്ടിക്കവല പാച്ചൂര്‍ ദീപാ ഭവനില്‍ വേണുഗോപാലിന്‍റെ മകൻ അമല്‍വേണു (22) ആണ് മരിച്ചത്.
ചൊവാഴ്ച രാത്രി 10 ഓടെ എം സി റോഡില്‍ വാളകം വയക്കല്‍ ആനാട് ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് റോഡിന് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. കൊട്ടാരക്കര താലൂക്കാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഐടി ഐവിദ്യാര്‍ഥിയായിരുന്നു. ബൈക്കില്‍ മറ്റൊരു വാഹനമിടിച്ചാണ് നിയന്ത്രണം നഷ്ടമായതെന്ന് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരുന്നു.