ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥിനി തീ പൊള്ളലേറ്റ് മരിച്ചു


തിരുവനന്തപുരം ആറ്റിങ്ങൽ: ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥിനി പൊള്ളലേറ്റ് മരിച്ച നിലയിൽ. ആറ്റിങ്ങൽ ഇളമ്പ തടത്തിൽ വൈഷ്ണവം വീട്ടിൽ വിനോദിന്റെയും സൗമ്യയുടെയും ഏക മകളായ വൈഷ്ണവി (17)യാണ് മരിച്ചത്. ചെവ്വാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയോട് ചേർന്നുള്ള ഹാളിലാണ് പെൺകുട്ടിയെ തീ പൊള്ളലേറ്റ നിലയിൽ കണ്ടത്.90 ശതമാനവും പൊള്ളലേറ്റ പെൺകുട്ടിയെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചു. മരണപ്പെട്ട വൈഷ്ണവിയും അമ്മ സൗമ്യയും മാത്രമായിരുന്നു വീട്ടിൽ താമസം. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന കുട്ടിയുടെ അച്ഛൻ ഇന്നുച്ചയോടെ വീട്ടിലെത്തി. പെൺകുട്ടി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് പ്രാഥമിക വിവരം. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post