ട്രെയിൻ വാതില്‍പടിയില്‍ യാത്രചെയ്യവേ കാല്‍ പ്ലാറ്റ്ഫോമില്‍ തട്ടി യുവാവിന് പരിക്ക്



ചെങ്ങന്നൂര്‍: ട്രെയിനിലെ വാതില്‍പടിയില്‍ ഇരുന്ന് യാത്രചെയ്യവേ കാല്‍ പ്ലാറ്റ്ഫോമില്‍ ഉരഞ്ഞ് യുവാവിന് പരിക്ക്.


മദ്രാസ് മെയിലില്‍ കൊല്ലത്തു നിന്ന് കോട്ടയത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശി മേലേപ്പുര പടിഞ്ഞാറേതില്‍ അരുണ്‍കുമാറിനാണ് (32) പരിക്കേറ്റത്. 

ഏറ്റവും പിറകിലെ കമ്ബാര്‍ട്ട്മെൻറിലാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. ചെറിയനാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ വാതിലില്‍ ഇരുന്ന ഇയാളുടെ വലതുകാല്‍ പ്ലാറ്റ്ഫോമില്‍ ഉരഞ്ഞ് തള്ളവിരലിനും പാദത്തിനടിവശത്തും പരിക്കേല്‍ക്കുകയായിരുന്നു.

തുടര്‍ന്ന് ട്രെയിൻ ചെങ്ങന്നൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ആര്‍.പി.എഫിന്റെയും ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ വകുപ്പിന്റെയും സഹായത്തോടെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post