ചീരാഖാൻ-റീത്ത സാഹിബ് മോട്ടോര്‍ റോഡില്‍ വച്ച് ജീപ്പിന്‍റെ ഡ്രൈവര്‍ക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടമായതിനെ തുടര്‍ന്ന് വാഹനം 500 മീറ്റര്‍ താഴ്‌ചയിലേക്ക് മറിയുകയായിരുന്നെന്ന് നൈനിറ്റാള്‍ പോലീസ് സൂപ്രണ്ട് പ്രഹ്ലാദ് നാരായണ്‍ മീണ
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയില്‍ പിക്കപ്പ് ജീപ്പ് മറിഞ്ഞ് അപകടം (Pickup jeep accident in Uttarakhand). വെള്ളിയാഴ്‌ചയുണ്ടായ വാഹനാപകടത്തില്‍ പിക്കപ്പ് ജീപ്പ് റോഡില്‍ നിന്ന് തെന്നി കുഴിയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചതായി നൈനിറ്റാള്‍ പോലീസ് സൂപ്രണ്ട് പ്രഹ്ലാദ് നാരായണ്‍ മീണ സ്ഥിരീകരിച്ചു. മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റതായും അവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.
നൈനിറ്റാളില്‍ നിന്ന് ഹല്‍ദ്വാനിയിലേക്ക് പോകുന്ന പിക്കപ്പ് ജീപ്പ് ഇന്ന് രാവിലെ നൈനിറ്റാള്‍ ജില്ലയിലെ ചിരാഖാൻ-റീത്ത സാഹിബ് മോട്ടോര്‍ റോഡിലാണ് അപകടമുണ്ടായതെന്ന് നൈനിറ്റാള്‍ എസ്‌എസ്‌പി പറഞ്ഞു. ചീരാഖാൻ-റീത്ത സാഹിബ് മോട്ടോര്‍ റോഡില്‍ വച്ച്
ജീപ്പിന്‍റെ ഡ്രൈവര്‍ക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടമായതിനെ തുടര്‍ന്ന് വാഹനം 500 മീറ്റര്‍ താഴ്‌ചയിലേക്ക് മറിയുകയായിരുന്നെന്നും എസ്‌എസ്‌പി കൂട്ടിച്ചേര്‍ത്തു.
ജീപ്പ് കുഴിയില്‍ വീഴുന്നതും അതിലെ യാത്രക്കാരുടെ നിലവിളിയും കേട്ട് ഉടൻ തന്നെ അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി നാട്ടുകാര്‍ പറഞ്ഞു. പിന്നീട് പിആര്‍ഡി ജവാൻ ആയ നവീൻ അപകടത്തെക്കുറിച്ച് ലോക്കല്‍ പൊലീസിനെയും സിവില്‍ അഡ്‌മിനിസ്ട്രേഷനെയും അറിയിച്ചു. തുടര്‍ന്ന് പ്രാദേശിക അധികാരികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി
ദാല്‍കന്യ ഗ്രാമത്തില്‍ താമസിക്കുന്ന ധനി ദേവി (38), തുളസി പ്രസാദ് (35), രമാദേവി (26), തരുണ്‍ പനേരു (5), നരേഷ് പനേരു (26), ദേവിദത്ത് (51) അഘോദ ഗ്രാമത്തില്‍ താമസിക്കുന്ന ശിവരാജ് സിങ് (25), നരേഷ് സിങ് (20) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ദാല്‍കന്യ നിവാസികളായ രാജേന്ദ്ര പനേരു (36), ഹേമചന്ദ്ര പനേരു (39) എന്നിവരെയും തിരിച്ചറിഞ്ഞു.
നൈനിറ്റാള്‍ പൊലീസും എസ്‌ഡിആര്‍എഫും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് എസ്‌എസ്‌പി പറഞ്ഞു. വെള്ളിയാഴ്‌ച രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.