പാലക്കാട് മണ്ണാർക്കാട് കോടതിപ്പടിയിൽ സ്വകാര്യ ബസ്സ് സ്കൂട്ടറിൽ ഇടിച്ച് അപകടം ഇന്ന് വൈകുന്നേരം ആണ് അപകടം അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ അത്ഭുതകരമായി രക്ഷപെട്ടു .നിർത്തിയിട്ട സ്കൂട്ടർ എടുക്കുന്നതിനിടെ മണ്ണാർക്കാട് ഭാഗത്ത് നിന്നും കരിങ്കല്ലത്താണീ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിൽ സ്കൂട്ടറിന്റെ വലത് ക്ലാസ് ബസ്സിന്റെ ടയറിൽ കുടുങ്ങി അപകടം സംഭവിച്ചത് . ഉടനെ സ്ത്രീ ഇടത്ത് ഭാഗത്തേക്ക് വീണതിനാൽ വലിയ ഒരു ദുരന്തം ഒഴിവായി . നാട്ടുകാരുടെ സഹായത്താൽ ബസ്സിനുള്ളിൽ കുടുങ്ങിയ സ്കൂട്ടർ പുറത്തെടുത്തു.
റിപ്പോർട്ട് :ഷിഹാസ് നന്മ ടീം മണ്ണാർക്കാട്