തൃശ്ശൂർ പൂങ്കുന്നത്ത് നിർത്തിയിട്ട ലോറിക്ക് പുറകിൽ കാറിടിച്ച് യുവാവ് മരിച്ചു

 


തൃശൂർ: പുഴയ്ക്കലിൽ ദേശാഭിമാനി ഓഫീസിന് സമീപത്ത് വച്ച് റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ലോറിക്ക് പുറകിൽ കാറിടിച്ച് യുവാവ് മരിച്ചു. നോർത്ത് പറവൂർ പ്രായപ്പിള്ളി വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ നിതീഷ് (30) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ശ്രീലാൽ, രാഹുൽ എന്നിവർക്ക് സാരമായി പരിക്കേറ്റു.


ഇവരെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് ദിവസത്തോളമായി റിപ്പയറിലായ ലോറി റോഡരുകിൽ കിടക്കുകയായിരുന്നു. ഗുരുവായൂരിൽ നിന്നും മടങ്ങിയ യുവാക്കൾ സഞ്ചരിച്ച മാരുതി കാർ ഈ ലോറിക്ക് പുറകിൽ ഇടിക്കുകയായിരുന്നു. നിധീഷ് പാലാരിവട്ടം ഖാദി ബോർഡ് ഉദ്യോഗസ്ഥനാണ്.



Post a Comment

Previous Post Next Post