മുവാറ്റുപുഴ: ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒറവക്കുഴി മേച്ചേരിയില്‍ അബ്ദുള്‍ വാഹിദാണ് (21) മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടോടെ പായിപ്ര കവലയിലാണ് അപകടം. പെരുമ്ബാവൂരില്‍നിന്ന് മൂവാറ്റുപുഴയിലേയ്ക്ക് വരികയായിരുന്ന ബൈക്ക് എതിര്‍ദിശയില്‍ വന്ന വാഹിദ് സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേയ്ക്ക് തെറിച്ചുവീണ വാഹിദിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. പിതാവ്: ഹനീഫ. മാതാവ്: ഷൈല. സഹോദരൻ: അബ്ദുള്‍ ബാസിദ്.