പനമരം: വയനാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാനശല്യം. പൂതാടി പഞ്ചായത്തിലെ ചീങ്ങോട് പ്രദേശത്തെ കൃഷിയിടങ്ങളില്‍ വീണ്ടും കാട്ടാനകളുടെ താണ്ഡവം. വന്‍ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. ചീങ്ങോട്ട് അയനിമല, കനവ് പ്രദേശങ്ങളിലാണ് രൂക്ഷമായ കാട്ടാന ശല്യം ഉണ്ടായിരിക്കുന്നത്. കുറച്ച് കാലം ഇവിടെ കാട്ടാനയുടെ ആക്രമണങ്ങള്‍ ഉണ്ടായിരുന്നില്ല പാതിരിസൗത്ത് സെക്ഷന്‍ വനത്തിലെ അയനിമല ഭാഗത്ത് നിന്നിറങ്ങുന്ന കാട്ടാനകളാണ് ഇപ്പോള്‍ കര്‍ഷകരുടെ വില്ലനായി മാറിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കര്‍ഷകര്‍ കൃഷിയിടത്തിന് ചുറ്റുമായി സ്ഥാപിച്ച വൈദ്യുത വേലിയെല്ലാം കാട്ടാനകള്‍ തകര്‍ത്തു. അതിന് ശേഷമാണ് ഇവ കൃഷിയിടങ്ങളിലേക്ക് കയറുന്നത് തെങ്ങുകള്‍ അടക്കമാണ് കാട്ടാനകള്‍ മറിച്ചിടുന്നത്. തെങ്ങ് വീണ വിളവെടുപ്പിന് പാകമായി നില്‍ക്കുന്ന കാപ്പിഅടക്കമുള്ള വിളകളും നശിക്കുകയാണ്. നെല്ലിക്കയത്ത് സ്വകാര്യ വ്യക്തിയുടെ കൃഷികളാണ് കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമാണ് കാട്ടാനകളുടെ ആക്രമണത്തില്‍ പൊറുതി മുട്ടിയിരിക്കുകയാണ് വില്‍സന്‍ എന്നയാള്‍. ഇയാളുടെ കൃഷികള്‍ നിരന്തരം നശിപ്പിക്കപ്പെടുകയാണ്. നഷ്ടപരിഹാരത്തിന് ഇയാള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു രൂപ പോലും നഷ്ടപരിഹാരമായി ലഭിച്ചിട്ടില്ല. തകര്‍ന്നുകിടക്കുന്ന കിടങ്ങുകളും വൈദ്യുത വേലികളും അറ്റകുറ്റപ്പണി നടത്താത്തതാണ് ശല്യം രൂക്ഷമാകാന്‍ കാരരണം. നാട്ടിലിറങ്ങുന്ന കാട്ടാനകളെ തടയാന്‍ ശാശ്വത പരിഹാരം സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാര്‍ കാലങ്ങളായി ഉന്നയിക്കുന്നുണ്ട്. വനംവകുപ്പ് പക്ഷേ യാതൊരു നടപടിയും എടുത്തിട്ടില്ല. നാട്ടുകാര്‍ അതുകൊണ്ട് തന്നെ പ്രതിഷേധത്തിലാണ്.