മലപ്പുറം ചങ്ങരംകുളം:സംസ്ഥാന പാതയിൽ ചങ്ങരംകുളം തൃശൂർ റോഡിൽ ബാറിനു മുൻവശത്ത് ബൈക്കും സ്കുട്ടിയും കുട്ടിയിടിച്ച് ഒരാൾ മരിച്ചു.നാലുപേർക്ക് പരിക്കേറ്റു.ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി കരിപ്പോട്ട് രവി (45) ആണ് മരണപ്പെട്ടത്. കാഞ്ഞിയൂർ സ്വദേശികളായ ലത്തീഫ്, ഫൈസൽ ചിയ്യാനൂർ സ്വദേശികളായ അനൂപ്,സജീവൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചങ്ങരംകുളം, തൃശൂർ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 7.45 ഓടെയാണ് അപകടം.